Sunday, January 9, 2011

ഭൂലോഗ പ്രവേശം


സ്കൂളില്ചേര്ക്കുന്നതിനു മുന്പ്തന്നെ അമ്മാവന്റെ ശിക്ഷണത്തില്ഇലക്ട്രോണിക്സ് പഠിക്കാന്തുടങ്ങി. എട്ടാം ക്ലാസിലെതിയപ്പോഴേക്കും ഏഴ് അംഗങ്ങളുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം എന്റെ തലയിലായി (കോഴിക്കോട്മഞ്ചേരി റൂട്ടില്ഓടുന്ന മേലാക്കം എന്ന ബസ്തട്ടി വീണ ഉപ്പക്ക് പിന്നീട് ജോലിക്കൊന്നും പോകാന്കഴിഞിട്ടില്ല). ഞാന്‍ റേഡിയോ ഷോപ്പില്ജോലിതുടങ്ങി.
അമ്മാവന്റെ നല്ല മനസ്സുകൊണ്ട് ജോലിയും സ്കൂളും ഒന്നിച്ചു കൊണ്ടുപോകാന്സാധിച്ചു. എസ്.എസ്.എല്‍.സി ഫസ്റ്റ്ക്ലാസോടെ തോറ്റു. വിദ്യാലയ പഠനം അവസാനിച്ചു.
പതിനെട്ടാം വയസ്സില്വിവാഹം കഴിച്ചു. 22)മത്തെ വയസ്സില്‍ (17_4_89) മകന്ജാബിര്പിറന്നു. സമയതുതന്നെയായിരുന്നു പെങ്ങളെ കല്ല്യാണം കഴിച്ചയച്ചതും. ഒരല്പം കട ബാധ്യത തലയ്ക്കു പിടിച്ചു. ഗള്ഫിനെ ശരണംപ്രാപിച്ചു. ജാബിരിനു 60 ദിവസം തികയുന്ന അന്ന് ഹജ്ജ്വിസയടിച്ചു സൗദിയിലേക്ക്പറന്നു. 21 വര്ഷത്തെ സൗദി അറേബ്യന്ജീവിതത്തില്20 കൊല്ലവും പ്രവാചക നഗരിയായ മദീനയിലായിരുന്നു. 1_1_11 നു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കുമടങ്ങി.
സ്വകാര്യ ആവശ്യത്തിന്നായി ദുബായിയില്എത്തിയപ്പോള്മദീനയില്ജേഷ്ഠ സഹോദരനെപ്പോലെ എന്നെ സ്നേഹിച്ചിരുന്ന ശംസുദ്ധീന്ഹാജിയുടെ മകന്ഫൈസലിനെ കണ്ടു.(ഞങ്ങളുടെ ഫാമിലി ഒരു കെട്ടിടത്തിലായിരുന്നു താമസം)
സ്കൂള്വിദ്യാഭ്യാസം തീരെയില്ലാത്ത (മസ്ജിദുന്നബവി യില്നിന്നും ആദ്യമായി ഖുര്ആന്മനപ്പാടമാക്കിയ മലയാളി എന്ന ബഹുമതി അവനുണ്ട്) ഫൈസുവിന്റെ ബോഗ് വായിച്ചപ്പോള്എന്നിലെ അതിശയം അതിര്വരമ്പുകള്ഭേദിച്ചു....(വിശേഷിച്ച്, വായനക്കാരുടെ പ്രോത്സാഹനവും ഉപദേശ നിര്ദേശങ്ങളും കണ്ട്)
ഫൈസുവിന്റെ നിര്ദേശപ്രകാരം (ഗുരുസ്ഥാനീയനായി ഫൈസുവിനെ മുന്നിര്ത്തി) ഒരു ബ്ലോഗ്തുടങ്ങുന്നു. എന്റെ മദീന എന്നര്ത്ഥം വരുന്ന മദീനത്തീ... എന്ന പേരില്‍.
മധ്യവയസ്കന്റെ ജീവിത യാത്രയിലെ അനുഭവങ്ങള്, കാഴ്ചകള്, കണ്ടെത്തലുകള്, പരിഭവങ്ങള്, പരാതികള്, തെറ്റിധാരണകള്, ഭാവനകള്‍..എല്ലാം എല്ലാം എഴുതണമെന്നുണ്ട്.
ഉപദേശങ്ങള്പ്രദീക്ഷിച്ചുകൊണ്ട്...നിങ്ങളില്ഒരുവനാകാന്  ശ്രമിക്കുന്ന
അബൂജാബിര്

44 comments:

  1. ബൂലോകത്തേക്ക് സ്വാഗതം

    ReplyDelete
  2. ഷരീഫ് ഭായീ ബൂലോകത്തേക്ക് സ്വാഗതം!!!

    ReplyDelete
  3. നീണ്ട കാലം മദീനയിലെ മലയാളി മനസ്സിന്റെ ഉള്‍തുടിപ്പുകളും നൊമ്പരങ്ങളും വേദനകളും കൊച്ചു കൊച്ചു സന്തോഷങ്ങളും എല്ലാമെല്ലാം മറ്റാരേക്കാളും അടുത്തറിഞ്ഞ ഒരു വ്യക്തിയാണു താങ്കള്‍ ...
    മുന്‍ മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്രീ. പി.ടി. മൂസക്കോയയുമായുള്ള താങ്കളുടെ സഹവര്‍ത്തിത്വം അതിനു ആക്കം കൂട്ടുകയും ചെയ്തിട്ടുണ്ട് എന്നാനെന്റെവിശ്വാസം..

    മദീന മനസ്സില്‍ കൂളിരും മോഹവും ആര്‍ത്തിയുമൊക്കെയാവുന്നത് അതിന്റെ ആലിംഗനത്തില്‍ നിന്നും ഒരു ദിവസം മാറി നിന്നാല്‍ ഒരു മദീന നിവാസിക്ക് ബോധ്യമാവും...

    മദീനയുടെ മനസ്സറിഞ്ഞ താങ്കള്‍ക്ക് ഈ വേര്‍പിരിയലിന്റെ നാളുകളില്‍ ഹൃദയം തൊട്ട ഭാഷയില്‍ എഴുതാനാവുമെന്ന് എനിക്കുറപ്പുണ്ട്..
    അത് വായിക്കാന്‍ ഈ ബൂലോകം കാത്തിരിക്കുന്നു..
    ഒപ്പം ഞാനും..
    കാരണം
    മദീനയുടെ മാധുര്യമറിഞ്ഞവനു അത് മറക്കാനാവില്ല തന്നെ..!

    ReplyDelete
  4. വരൂ. ഞങ്ങള്‍ കാത്തിരിക്കുകയാണ് മദീന വിശേഷങ്ങള്‍ കേള്‍ക്കാന്‍.
    ആശംസകള്‍

    ReplyDelete
  5. ബൂലോകത്തേക്ക് സ്വാഗതം പറയാന്‍ മാത്രം ഒന്നും ഞാന്‍ ആളായില്ല എങ്കിലും താങ്കളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിയും എന്ന് വിശ്വാസമുണ്ട്.... ..

    ReplyDelete
  6. ഫൈസുവിന്റെ ബ്ലോഗു വഴി എത്തിയതാണ്.
    താങ്കളെ പറ്റിഫൈസുവിന്റെ കഴിഞ്ഞ പോസ്റ്റില്‍ വിവരണം ഉണ്ടായിരുന്നു. മദീനയെ കുറിച്ച് കൂടുതല്‍ അറിയാന്‍, താങ്കളുടെ ദീര്‍ഘമായ പ്രവാസ ജീവിതത്തെ കുറിച്ച് അറിയാന്‍ താല്പര്യമുണ്ട്..
    എല്ലാ വിധ ആശംസകളും നേരുകയാണ്...

    ReplyDelete
  7. സ്വാഗതം സുഹ്രത്തെ
    ഹ്രദ്യമായ സ്വഗതം

    ReplyDelete
  8. ബൂലോകത്തേക്ക് സ്വാഗതം...

    ReplyDelete
  9. സ്വാഗതം..
    ഫൈസു വാണ് ലിങ്ക് തന്നത്....സ്നേഹം കൊണ്ട് പറയുകയാ...അവനെ ഗുരു സ്ഥാനത് കാണണോ?

    ReplyDelete
  10. ഫൈസു വഴി വന്നതാണ്..

    ReplyDelete
  11. Dear Uppa,

    Blog nannayittund....Insha allah njaaanum varunnund boologathilekk....

    uppayude madeena postukal vvayikkan kaathirikkunnu...

    Jabu

    ReplyDelete
  12. അസ്സലാമു അലൈക്കും ,
    ഫൈസുവിന്റെ ബ്ലോഗില്‍ നിന്നാണ് ഇങ്ങനെ ഒരു ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്. ഗുരുസ്ഥാനീയത അതില്‍ നിന്ന് തന്നെ പിടി കിട്ടി .
    ഇനി ഫൈസുവിന്റെ ബ്ലോഗില്‍ നിന്ന് ഞങ്ങള്‍ക്ക് നഷ്ടമായ "മദീനതുകും " തുടര്‍ന്ന് വായിക്കുവാന്‍ അതിയായ ആഗ്രഹം . പ്രവാസത്തിന്റെ പ്രയാസവും നബി (സ) തങ്ങളുടെ നഗര വിശേഷണങ്ങളും അനുഭവങ്ങളും ഉപദേശങ്ങളും ഒക്കെ ഒരു ഒഴുക്കായി പ്രതീക്ഷിക്കുന്നു .

    ഒപ്പം പ്രവാസം മതിയാക്കി എന്ന് കേട്ടപ്പോള്‍ ഉള്ള സന്തോഷം പങ്കു വെക്കുന്നു ... ജീവിതത്തിന്റെ യാത്രയില്‍ പരസ്പരം സീറ്റുകള്‍ മാറി മാറി ഇരിക്കുന്ന നാം കുടുംബത്തിന്റെ ചുമതലകളും സംരക്ഷണയും പ്രവാസം എന്ന സത്യത്തിനു മുന്‍പില്‍ ഇടവേളകള്‍ സൃഷ്ടിച്ചിരിക്കുന്നു . ശിഷ്ട കാല ജീവിതം താങ്കള്‍ക്കു സര്‍വ്വ നനമകളും നിറഞ്ഞതാവട്ടെ ഒപ്പം ആയുരാരോഗ്യ സൌഖ്യം നല്‍കി റബ്ബ് അനുഗ്രഹിക്കുമാരാകട്ടെ എന്ന് ആത്മാര്‍ഥമായി ദുആ ചെയ്യുന്നു .

    സസ്നേഹം അനുജന്‍ (സുഹൃത്ത് ) സമീര്‍ തിക്കോടി

    ReplyDelete
  13. ഒരിക്കല്‍ ഇമാം ഷാഫി (റ) ശിഷ്യ ഗണങ്ങള്ക്ക് ക്ലാസ്സ്‌ എടുതുകൊണ്ടിരിക്കുകയായിരുന്നു. നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ കൂടി ഒരു താഴ്ന്ന ജാതിയില്‍ പെട്ട ഒരാള്‍ നടന്നുപോകുന്നത് കണ്ടപ്പോള്‍ ഇമാം എഴുന്നേറ്റു നിന്നു(പോ കുന്ന ആള്‍ ഇങ്ങോട്ടു കാണുന്നില്ല). അതിശയത്തോടെ ശിഷ്യന്മാര്‍ ഗുരുവിനോട് ചോദിച്ചു. ഈ രാജ്യം തന്നെ ഭാഹുമാനിക്കുന്ന അങ്ങ് ഒരു താഴ്ന്ന ജാതിക്കാരന്‍ അകലെ കൂടി പോയപ്പോള്‍ ബഹുമാന പുരസ്സരം നിന്നതെന്തിനാണ്?. ശാഫി(റ) മറുപടി “ഞാന്‍ ഫിഖ്‌ഹിന്റെ കിതാബ്‌ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ മൃഗങ്ങളില്‍ പ്രായപൂര്ത്തി ആകുന്നതിന്റെ അടയാളങ്ങള്‍ അന്വഷിച്ച് കൊണ്ടിരിക്കെ നായക്ക് പ്രായപൂര്തിന്നയായ അടയാളം പറഞ്ഞു തന്ന ആളാനത്.(കാലു പോന്തിച്ചു മൂത്രമൊഴിക്കാന്‍ തുടങ്ങിയാല്‍ നായക്ക് പ്രായപൂര്ത്തി യായി). ചെറിയ ഒരുകാര്യമായാലും പറഞ്ഞുതന്നവന്‍ ഗുരുവാണ്. വന്ദിക്കണം.

    മിസിരിയ നിസാറിനുള്ള മറുപടിയാണിത്.
    പ്രതികരണങ്ങള്‍ അയച്ചവക്കെല്ലാം നന്ദി.
    എല്ലാവരെയും പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണ്.
    14 വരെ ദുബായില്‍ ഒരു ജോലിയുണ്ട്. അതുകഴിഞ്ഞാല്‍ വിശദമായി പരിചയപ്പെടാം.

    ReplyDelete
  14. മദീന വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു,

    ReplyDelete
  15. സ്വാഗതം..ബൂലോക പുലികള്‍ വാഴുന്ന മലയാളം ബൂലോഗത്തിലേക്ക് ..ഒപ്പം നമ്മുടെ സ്വന്തം മലയാളം ബ്ലോഗേര്‍സ് ഗ്രൂപിലെക്കും ...

    ReplyDelete
  16. ഫയിസു വഴിയാ ഇവിടെ എത്തിയത്.. പുലികളായ ബ്ലോഗര്‍ മാരെ എലികള്‍ക്കും സ്വാഗതം ചെയ്യാലോ.. ഒരു ചുണ്ടാനെലിയുടെ വക ഒരു സ്വാഗതം. നിങ്ങള്‍ ബ്ലോഗില്‍ ഒരു പുലിയായി തീരട്ടെ.. പകേഷേ ഈ പാവം ചുണ്ടന്‍ എലികളെ വെറുതെ വിടണം ട്ടോ.. എലിയുടെയും സിംഹത്ത്നിറെയും യും കഥ പോലെ..

    ReplyDelete
  17. ഫൈസു വഴിയല്ല ഞാന്‍ ഇവിടെ എത്തിയത്..എന്‍റെ ബ്ലോഗ്‌ പോസ്റ്റില്‍ ഒരു കമെന്റ്ടു കണ്ട് വന്നു,രാവിലെ ഫൈസു പരിചയപ്പെടുത്തിയ ആളാണെന്നു സ്വപ്നേപി കരുതിയില്ല.വായിച്ചു തുടങ്ങിയപ്പോള്‍ എനിക്കാകെ വല്ലാണ്ടായി.ആദ്യം വരാഞ്ഞതില്‍..പിന്നെ എന്നെ ഫോളോ ചെയ്തും തോല്‍പ്പിച്ചു കളഞ്ഞു....ഫൈസു എനിക്കനുജനെ പോലെയാണ്..അല്ല അനിയന്‍ തന്നെ..ആ ഫൈസുവിന്റെ ബന്ധു എനിക്കും ബന്ധു തന്നെ..എല്ലാ ഭാവുകങ്ങളും നേരുന്നു....

    ReplyDelete
  18. പിന്നെ ,എനിക്കൊരു അഭിപ്രായം,
    ബ്ലോഗിന്‍റെ പേരിനെകുറിച്ചാണ്,മദീനത്തീ...
    എന്ന് അതിന്‍റെ യദാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ അറബി അറിയുന്നവര്‍ക്കെ പറ്റൂ..
    അല്ലാത്തവര്‍ ഒരു പക്ഷെ 'തീ' എന്ന് തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്.
    എന്‍റെ മദീന എന്നതിന് പകരം "നമ്മുടെ മദീന" എന്നാക്കിക്കൂടെ..(എന്നാല്‍ ഫയ്സുവിനും സന്തോഷാകും..!?)ഇത് എന്‍റെ ഒരഭിപ്രായം മാത്രമായി കരുതുക.
    പിന്നെ ഫയ്സു ജാസ്മിക്കുട്ടിക്കു ഒരനിയനെ പോലെയാണെങ്കില്‍,,എനിക്ക് മകനെ പോലെയാണ് എന്നുകൂടി അറിയിക്കുന്നു..
    മൂത്തവരെ ഇത്തിരി ബഹുമാനിക്കാനൊക്കെ ഒന്ന് പഠിപ്പിച്ചു കൊടുക്കണേ..

    ReplyDelete
  19. @ ~ex-pravasini*
    മനുഷ്യന്‍ സ്വാര്തനാണ്..
    എല്ലാം അവനു സ്വന്തമാക്കണം.
    എന്റെം വീട്, എന്റെ. കുട്ടികള്‍, എന്റെണ പറമ്പ്, എന്‍റെ രാജ്യം... ആകാശവും കടലും അതും ദൈവതിനില്ല. ഓരോ രാഷ്ട്രങ്ങളും സ്വന്തമാക്കി വെച്ചിരിക്കുന്നു.
    പിന്നെന്തിനു ഞാന്നയിട്ടു മദീനയെ ഓഹാരിവേക്കണം.
    എന്റെെ മദീനയില്‍ നിന്നും കുറേശെയായി നിങ്ങള്ക്് ഞാന്‍ പകര്ന്നു തരാം. ആത്മാര്ഥറമായി കൈനീട്ടണം.

    ReplyDelete
  20. അതെ,മനുഷ്യന്‍ സ്വാര്‍ത്ഥനാണ്,സംശയമില്ല,
    മദീനാ വിശേഷങ്ങള്‍ വേഗം പകര്‍ന്നു തരൂ..
    ആത്മാര്‍ത്ഥമായിട്ടുതന്നെയിതാ...നീട്ടിയ കയ്കളുമായി,,,
    എന്‍റെ പോസ്റ്റ് വായിച്ചു അഭിപ്രായം പറഞ്ഞതിനുള്ള
    നന്ദി കൂടി ഇവിടെ വെച്ചിട്ട് പോട്ടെ..
    ഭാവുകങ്ങള്‍,,

    ReplyDelete
  21. ചെറുവാടിയുടെ ബ്ലോഗിലിട്ട കമന്റു കണ്ടു വന്നതാണ്.
    ഇത്രയും വലിയ അനുഭവങ്ങളുടെ ഉടമയ്ക്ക് തീര്‍ച്ചയായും ബ്ലോഗ്‌ തുടങ്ങാനുള്ള അര്‍ഹതയുണ്ട്.
    ആ ഭാണ്ഡം ഒന്ന് തുറക്കൂ..
    ഞങ്ങള്‍ കാത്തിരിക്കുന്നു..
    പിന്നെ,പേരിന്റെ കാര്യത്തില്‍ പ്രവാസിനിയുടെ അഭിപ്രായം എനിക്കുമുണ്ട്.

    ReplyDelete
  22. സ്വാഗതം! ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!വിശദമായി പിന്നെ വന്നു കണ്ടോളാം!

    ReplyDelete
  23. ബ്ലോഗ് ലോകത്തിന് മലയാളത്തിൽ ഭൂലോഗം എന്നല്ല, ബൂലോകം എന്നാണ് പറഞ്ഞുവരുന്നത്. ഈയിടെയായി ബ്ലോഗം എന്നും പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

    ReplyDelete
  24. ഹെലോ നാട്ടുപച്ചേ.....അതെന്തായാലും നന്നായീ....കൂടുതല്‍ കാഴ്ചകള്‍ക്ക് പിന്നീട് വരാം കേട്ടോ...

    ReplyDelete
  25. 18 വയ്യസിലോക്കെ കല്യാണം, ആലോചിക്കാന്‍ പോലും പറ്റുന്നില്ല

    പിന്നെ ഭൂലോകം അല്ല, ബൂലോഗം എന്നാണ്, സ്വാഗതം

    ReplyDelete
  26. മദീനാ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
    സ്വാഗതം.

    ReplyDelete
  27. ബൂലോകം വിശാലമാണ്. നന്മ നിറഞ്ഞവര്‍ക്ക് മനം നിറയെ പ്രോല്‍സാഹനം ലഭിക്കുന്ന ഇടം.
    സ്വാഗതം......
    (മദീനത്തീ എന്ന പദം നല്ലത് തന്നെ. പക്ഷെ അതിനേക്കാള്‍ നല്ലത് മദീന എന്നായിരുന്നു. മദീനത്തീ എന്ന് പറയുമ്പോള്‍ അറബി അറിയാത്തവര്‍ക്ക് ഒരു 'തീ' മനസ്സില്‍ പ്രകടമാവും എന്ന് തോന്നുന്നു)
    ഓടോ: വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെങ്കില്‍ ഒരു കാര്യം സൂചിപ്പിച്ചു കൊള്ളട്ടെ.താങ്കളുടെ കമന്റില്‍ 'താഴ്ന്ന ജാതിക്കാരന്‍ നടന്നു പോകുന്നത്' രണ്ടു സ്ഥലങ്ങളില്‍ എഴുതിക്കണ്ടു. ഇസ്ലാമില്‍ എല്ലാ മനുഷ്യരും ഒന്നല്ലേ? പിന്നെ അങ്ങനെ ഒരു വാക്ക് ഉണ്ടാകാന്‍ തരമില്ലല്ലോ .ഇത് മറ്റുള്ളവര്‍ക്ക് സംശയത്തിന് ഇട നല്‍കരുത് എന്ന സദുദേശ്യം കൊണ്ട് മാത്രം പറയുന്നതാണ്.

    ReplyDelete
  28. ഫോളോ ഗാട്ജെറ്റ്‌ ചേര്‍ത്താല്‍ നന്നായിരുന്നു. ശ്രമിക്കുമല്ലോ

    ReplyDelete
  29. @ഇസ്മയീല്‍ ബായി ...ആ നടന്നു പോയത് മുസ്ലിം അല്ലായിരുന്നു ..

    ReplyDelete
  30. ഫൈസുവിന്റെ ബ്ലോഗിലെത്തിയ കണ്ണൂരാന്‍ എത്തിപ്പെട്ടത് ഇങ്ങോട്ട്!
    ഇവിടെയാണെങ്കില്‍ ഉശിരന്‍ വിഭവം.
    ഇനിയും എഴുതൂ. വീണ്ടും കാണാം.

    **

    ReplyDelete
  31. ഫൈസു:
    മുസ്ലിമല്ലാത്ത ഒരാളെ താഴ്ന്ന ജാതി എന്ന് വിവക്ഷിക്കാറില്ല ഇസ്ലാമില്‍ എന്നാണു തോന്നുന്നത് (ജാതി എന്ന വാക്ക് തന്നെ യോജിക്കുന്നില്ല!)
    ഒരമുസ്ലിം എന്ന് പറയാമായിരുന്നു.

    ReplyDelete
  32. മനസ്സില്‍ എന്നും കുളിരയിരുന്നു മദീന സമദാനി സാഹിബിന്റെ വര്‍ണനകളിലൂടെ എത്രയോ തവണ മനസ് കൊണ്ടു പോയിട്ടുണ്ട് അവിടെ ,പക്ഷെ ജിദ്ദയില്‍ വന്നിട്ട് ഇതുവരെ പോവാന്‍ സാധിച്ചില്ല .ഫൈസുവിന്റെ വിവരണം നല്ല കുളിരുള്ളതയിരുന്നു.ഇക്ക നിങ്ങളുടെ അടുത്ത് നിന്നും മദീനയുടെ വര്‍ണന കേള്‍ക്കാന്‍ കാത്തിരിക്കുന്നു .


    സ്നേഹാശംസകള്‍

    ReplyDelete
  33. ഫൈസുവിന്റെ ബ്ലോഗില്‍ നിന്ന് തന്നെയാ ഇവിടെ എത്തിയത്.
    നന്നായി തുടക്കം. ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  34. ബൂലോക യാത്ര ഇവിടെ നിന്ന് തുടങ്ങുക. ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  35. അസ്സലാമു അലൈക്കും. ഇവിടെ ഈ തണലില്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. പ്രവാചകണ്റ്റെ നഗരത്തിലെ വിശേഷമറിയാന്‍. ആ മസ്ജിദിണ്റ്റെ മിനാരങ്ങളില്‍ കുറുകുന്ന പ്രാക്കള്‍ക്കുമുണ്ടാവുമല്ലോ വിശ്വ മാനവികതയുടേയും നിസ്സ്വാര്‍ത്ഥ സ്നേഹത്തിണ്റ്റേയും ഒത്തിരിയൊത്തിരി കഥകള്‍ പറയാന്‍? തണ്റ്റെ അടിമയെ പേന കൊണ്ട്‌ എഴുതാന്‍ പഠിപ്പിച്ച നാഥന്‍ അനുഗ്രഹിക്കട്ടെ.

    ReplyDelete
  36. അനേകമായിരം കിടു കിടിലൻ ബ്ലോഗർമ്മാർ വാഴുന്ന ഈ ബ്ലൂ ലോകത്തേക്ക് താങ്കൾക്കും സ്വാഗതം. പ്രവാചക് നഗരിയുടെ 20 വർഷത്തെ അനുഭവങ്ങൾ പങ്കുവെക്കുമെന്നു കരുതുന്നു, അതിന്നായി കാത്തിരിക്കുന്നു. ഒരു കണക്കിന്‌ താങ്കൾ ഭാഗ്യവാനാണ്‌, കഴിഞുപോയ 20 വർഷത്തിൽ കുടുംബ സമേതമായിരുന്നോ മദീനയിൽ കഴിച്ചു കൂട്ടിയത്? അങ്ങനെയെങ്കിൽ താങ്കൾ ഭാഗ്യവാൻ മാരിൽ ഭാഗ്യവാനാണ്‌. സർവ്വ് വിധ വിജയാശംസകളും. കൂട്ടത്തിൽ മകൻ ജാബിറിനേയും സ്വാഗതം ചെയ്യുന്നു...

    ReplyDelete
  37. മദീനെയെ കുറിച്ച് കേൾക്കാൻ താല്പര്യപെടുന്നു...
    എന്നും ഞാൻ മദീനയെ പ്രണയിക്കുന്നു

    ReplyDelete
  38. ഞാന്‍ എത്താന്‍ വൈകി.. ക്ഷമിക്കുക... വിശേഷങ്ങള്‍ക്കായി കാക്കുന്നു.

    ReplyDelete