എന്റെ ഒട്ടകപ്പക്ഷി കുഞ്ഞുങ്ങള്‍ക്ക് എട്ടു മാസം പ്രായമായി
Monday, January 16, 2012
Monday, June 6, 2011
Saturday, June 4, 2011
Friday, May 20, 2011
മദീനയിലെ മലയാളികള്‍ക്ക് മാത്രം
പ്രിയരെ, പ്രവാസലോകത്ത് മറ്റെങ്ങും കാണാത്ത കൂട്ടായ്മയാണ് പ്രവാചക നഗരിയായ മദീനയിലെ മലയാളികളുടെ ഇടയിലുളള കൂട്ടയ്മ........ഈ കൂട്ടയ്മ മരണം വരെ തുടരാന്‍ സര്‍വ്വ ശക്തന് അനുഗ്രഹിക്കുമാറാവട്ടെ......... ഒരു സന്തോഷവാര്‍ത്ത............ മദീനയില്‍ നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടില്‍ നില്‍ക്കുന്നവരും ഇപ്പോള്‍ ലീവിന്നു നാട്ടില്‍ വന്നവരും ഒരു ദിവസം ഒത്തുകൂടുന്നു......ഫാമിലി സഹിദം........... 28 / 5 / 2011 ന്. കാലത്ത് 8 നും 9 നും ഇടയില്‍ തിരൂര്‍ തുഞ്ചന്‍ പറബില് എത്തുക.


പങ്കെടുക്കുന്നവര്‍ വ്യാഴാഴ്ചക്കു മുന്‍പായി ഈ നബറില്‍ വിളിക്കുക - 9744754754
Tuesday, March 15, 2011
Sunday, January 9, 2011
ഭൂലോഗ പ്രവേശം
സ്കൂളില്‍ ചേര്‍ക്കുന്നതിനു മുന്‍പ് തന്നെ അമ്മാവന്റെ ശിക്ഷണത്തില്‍ ഇലക്ട്രോണിക്സ് പഠിക്കാന്‍ തുടങ്ങി. എട്ടാം ക്ലാസിലെതിയപ്പോഴേക്കും ഏഴ് അംഗങ്ങളുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം എന്റെ തലയിലായി (കോഴിക്കോട് മഞ്ചേരി റൂട്ടില്‍ ഓടുന്ന മേലാക്കം എന്ന ബസ് തട്ടി വീണ ഉപ്പക്ക് പിന്നീട് ജോലിക്കൊന്നും പോകാന്‍ കഴിഞിട്ടില്ല). ഞാന്‍ റേഡിയോ ഷോപ്പില്‍ ജോലിതുടങ്ങി.
അമ്മാവന്റെ നല്ല മനസ്സുകൊണ്ട് ജോലിയും സ്കൂളും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിച്ചു. എസ്.എസ്.എല്‍.സി ഫസ്റ്റ്ക്ലാസോടെ തോറ്റു. വിദ്യാലയ പഠനം അവസാനിച്ചു.
പതിനെട്ടാം വയസ്സില്‍ വിവാഹം കഴിച്ചു. 22)മത്തെ വയസ്സില്‍ (17_4_89) മകന് ജാബിര്‍ പിറന്നു. ആ സമയതുതന്നെയായിരുന്നു പെങ്ങളെ കല്ല്യാണം കഴിച്ചയച്ചതും. ഒരല്പം കട ബാധ്യത തലയ്ക്കു പിടിച്ചു. ഗള്‍ഫിനെ ശരണംപ്രാപിച്ചു. ജാബിരിനു 60 ദിവസം തികയുന്ന അന്ന് ഹജ്ജ് വിസയടിച്ചു സൗദിയിലേക്ക് പറന്നു. 21 വര്‍ഷത്തെ സൗദി അറേബ്യന്‍ ജീവിതത്തില്‍ 20 കൊല്ലവും പ്രവാചക നഗരിയായ മദീനയിലായിരുന്നു. 1_1_11 നു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കുമടങ്ങി.സ്വകാര്യ ആവശ്യത്തിന്നായി ദുബായിയില്‍ എത്തിയപ്പോള്‍ മദീനയില്‍ ജേഷ്ഠ സഹോദരനെപ്പോലെ എന്നെ സ്നേഹിച്ചിരുന്ന ശംസുദ്ധീന്‍ ഹാജിയുടെ മകന് ഫൈസലിനെ കണ്ടു.(ഞങ്ങളുടെ ഫാമിലി ഒരു കെട്ടിടത്തിലായിരുന്നു താമസം)
സ്കൂള്‍ വിദ്യാഭ്യാസം തീരെയില്ലാത്ത (മസ്ജിദുന്നബവി യില്‍നിന്നും ആദ്യമായി ഖുര്‍ആന്‍ മനപ്പാടമാക്കിയ മലയാളി എന്ന ബഹുമതി അവനുണ്ട്) ഫൈസുവിന്റെ ബോഗ് വായിച്ചപ്പോള്‍ എന്നിലെ അതിശയം അതിര്‍വരമ്പുകള്‍ ഭേദിച്ചു....(വിശേഷിച്ച്, വായനക്കാരുടെ പ്രോത്സാഹനവും ഉപദേശ നിര്‍ദേശങ്ങളും കണ്ട്)
ഫൈസുവിന്റെ നിര്‍ദേശപ്രകാരം (ഗുരുസ്ഥാനീയനായി ഫൈസുവിനെ മുന്‍ നിര്‍ത്തി) ഒരു ബ്ലോഗ് തുടങ്ങുന്നു. എന്റെ മദീന എന്നര്‍ത്ഥം വരുന്ന മദീനത്തീ... എന്ന പേരില്‍.
ഈ മധ്യവയസ്കന്റെ ജീവിത യാത്രയിലെ അനുഭവങ്ങള്‍, കാഴ്ചകള്‍, കണ്ടെത്തലുകള്‍, പരിഭവങ്ങള്‍, പരാതികള്‍, തെറ്റിധാരണകള്‍, ഭാവനകള്‍..എല്ലാം എല്ലാം എഴുതണമെന്നുണ്ട്.
ഉപദേശങ്ങള്‍ പ്രദീക്ഷിച്ചുകൊണ്ട്...നിങ്ങളില്‍ ഒരുവനാകാന്‍ ശ്രമിക്കുന്ന
അബൂജാബിര്
Subscribe to:
Posts (Atom)